സംസ്ഥാനത്ത് (ഫെബ്രുവരി 5) 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശ്ശൂർ ജില്ലയിൽ 495 പേർക്ക് കൂടി കോവിഡ്, 494 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (05/02/2021) 495 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 494 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 485 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, രോഗ ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 54 പുരുഷൻമാരും 33 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ചികിത്സയിൽ കഴിയുന്നവർ –
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 168
വിവിധ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ- 476
സർക്കാർ ആശുപത്രികളിൽ – 99
സ്വകാര്യ ആശുപത്രികളിൽ – 204
കൂടാതെ 3038 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
484 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 126 പേർ ആശുപത്രിയിലും 358 പേർ വീടുകളിലുമാണ്. 12657 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 8462 പേർക്ക് ആന്റിജൻ പരിശോധനയും, 2310 പേർക്ക് ആർടി-പിസിആർ പരിശോധനയും,1885 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,28,481 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 419 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,34,383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.