സിസ്റ്റര്‍ അഭയ സിഎസ്സി
പോട്ട: കോണ്ഗ്രിഗേഷന് ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഡി പോള്‍ പ്രവിശ്യയിലെ സിസ്റ്റര്‍ അഭയ സിഎസ്സി (59) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ പോട്ട ഡി പോള്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പറപ്പൂക്കര ആഴ്ചങ്ങാടന്‍ പരേതനായ ലോനപ്പന്ഏല്യ ദന്പതികളുടെ മകളാണ്. സിറോഞ്ച്, വാളാര്‍ഡി, കൊക്കാല, തേഡ്ക്യാന്പ്, മാട്ടുതാവളം, നടവരന്പ്, കാഞ്ഞിരപ്പള്ളി, അഞ്ചലിപ്പ, മേലൂര്‍, പുത്തന്‍വേലിക്കര, വള്ളക്കടവ് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: റപ്പായി, ജോണ്സണ്, ജോണി, മേരി, റോസിലി, ജോസഫ്.