കശ്മീരില്‍ ജവാന് വെടിയേറ്റ് മരിച്ചു
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി സ്വദേശിയായ ജവാന് കശ്മീരില്‍ വെടിയേറ്റ് മരിച്ചു. പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററിന് അടുത്ത് രാമന്‍കുളത്ത് കേശവന് മകന് അമര്‍ജ്യോതി (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇത് സംബന്ധിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സിആര്‍പിഎഫില്‍ കോണ്‍സ്റ്റബിള്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഒരാഴ്ച മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. പൊറത്തിശ്ശേരി മഹാത്മ സ്കൂള്‍ റിട്ട അധ്യാപിക കോമളവല്ലിയാണ് അമ്മ. നിഷ ( ചാവക്കാട് സപ്ലൈ ഓഫീസ് ) ഭാര്യയാണ്. അനീഷ്, അനൂപ്, അരുണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന് രാവിലെ നാട്ടില്‍ എത്തിക്കും. സംസ്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടു വളപ്പില്‍ നടക്കും.