യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതീകാത്മക ബന്ദ് നടത്തി
പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതീകാത്മക ബന്ദ് നടത്തി. തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ബന്ദ് നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ശ്രീറാം ജയപാലന്, സനല്‍ കല്ലൂക്കാരന്, അജയ് മേനോന്, ഡിക്സണ്‍ സണ്ണി, ശരത്ത് ദാസ്, മനു രാജു, നിമല്‍ ആന്റണി, ഗിഫ്റ്റ്സണ്‍ ബിജു, ഇ.എസ്. അഖില്‍, അര്ജുന് ഭാസ്ക്കരന്‍, കെ.ആര്. യദുകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍