ടിവികള്‍ നല്കി ജെസിഐ ഇരിങ്ങാലക്കുട
ഗവ. ബോയ്സ് ഹൈസ്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിനു ജെസിഐ ഇരിങ്ങാലക്കുട ടിവികള്‍ നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.പി. ലതയ്ക്കു ജെസിഐ പ്രസിഡന്റ് ജെന്സണ് ഫ്രാന്‍സിസ് ടിവികള്‍ കൈമാറി. ഷിജു പെരേപ്പാടന്, മുന്‍ പ്രസിഡന്റുമാരായ അഡ്വ. നിധിന് തോമസ്, പി.ജെ. ജിസണ്, അഡ്വ. ഹോബി ജോളി, ജെസിഐ ഭാരവാഹികളായ കെ.ജെ. ഡയസ്, ഷാജു പാറേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.