ഇന്ധനവില വര്‍ധന: ഇരുചക്ര വാഹനങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെയും വര്‍ധിപ്പിച്ച നികുതി ഒഴിവാക്കാന്‍ തയാറാവാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും ഇരുചക്രവാഹനങ്ങള്‍ പെട്രോള്‍ പമ്പിലേക്കു തള്ളി കാട്ടുങ്ങച്ചിറ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. കാട്ടുങ്ങച്ചിറ പെട്രോള്‍ പമ്പില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.ആര്. ഷാജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശരത് ദാസ് അധ്യക്ഷത വഹിച്ചു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിബിന്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു. പി.എ. ഷഹീര്‍, ജാഫര്‍ പാളയംകോട്ട്, വി.പി. ജെയിംസ്, ഷാര്‍വിന്‍ എന്‍.ഒ. ഷറഫുദ്ദീന്, ഷാനവാസ് കരിപ്പറമ്പില്‍, ടി.ആര്. വിജിത്ത്, ഗോഡ്സണ്‍ ജോഫി, ആദില്‍ സുധീര്‍, ജോബൈല് ജോയ്, ലിവിന് നീലങ്കാവില്‍, വിനു കിഴക്കേപീടിക, ആന്റണി ജേക്കബ്, സുരേഷ് പാവറട്ടി, ഉണ്ണികൃഷ്ണന് കണ്ണോളി എന്നിവര്‍ നേതൃത്വം നല്കി.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു