പറവകള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനായി 15,000 പാനപാത്രങ്ങള്‍ ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ വീടുകളില്‍ ഒരുക്കുന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ ജൂണിയര്‍ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തില്‍ ഈ കൊടുംചൂടില്‍ പക്ഷികള്‍ക്കു ആശ്വാസം ലഭിക്കുന്നതിനായി 15,000 പാനപാത്രങ്ങള്‍ ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ വീടുകളില്‍ ഒരുക്കുന്നു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ നിര്‍വഹിച്ചു. ജൂണിയര്‍ റെഡ് ക്രോസ് തൃശൂര്‍ റവന്യു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോബി ബെന്‍സ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ദേവസി, എം.വി. കാഞ്ചന, ആഷിഷ് ജോര്‍ജ്, എ.ടി. ട്വിന്‍സി, ജെആര്‍സി കേഡറ്റുകളായ ടി.യു. ഉത്തര, സി.എ. ശിവഗംഗ, കെ.എച്ച്. ദേവിക, ബിനീഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി