മഹിളാ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
പോസ്റ്റോഫീസിന്റെ മുമ്പില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ഇന്ധന വിലവര്ധനവിനെതിരെയും മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധജ്വാല നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിഡ് ഉദ്ഘാടനം നിര്‍വഹിച്ചു. കദീജ മുംന്താസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ് മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ സര്‍വീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് രാജലക്ഷ്മി, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ആനി ആന്റണി, മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ ബെറ്റി ജോസ്, അംബുജം രാജന്, വിലാസിനി, ഷീല, മധുജ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍