കുട്ടികൃഷിയും കുഞ്ഞന്‍ പങ്കും പദ്ധതി ഉദ്ഘാടനം ചെയ്തു
സുഭിക്ഷ കേരളം ഹരിതം സഹകരണം പദ്ധതികളുടെ ഭാഗമായി തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ‘കുട്ടികൃഷിയും കുഞ്ഞന്‍ പങ്കും’ എന്ന പേരില്‍ വിദ്യാര്‍ഥി കര്‍ഷകര്‍ക്കു കൃഷി മത്സരം സംഘടിപ്പിച്ചു കൊണ്ടു പരിപാടികള്‍ക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ്, അസിസ്റ്റന്റ് രജിസ്റ്റാര്‍ എം.സി. അജിത്ത്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ആര്. ഡെന്നി, എം.കെ. സജീവന്, കെ.ആര്. വിജയ, സെക്രട്ടറി ഇന്‍ചാര്‍ജ് മനോജ് എന്നിവര്‍ പങ്കെടുത്തു. അഞ്ചു വയസു മുതല്‍ 20 വയസു വരെയുള്ള വിദ്യാര്‍ഥികളാണു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏഴു വാര്‍ഡില്‍ നിന്നു 70 കുട്ടികള്‍ക്കു സമ്മാനങ്ങള്‍ നല്കുന്നു. കൂടാതെ ഒരു കുട്ടിക്കു വിദ്യാര്‍ഥി കര്‍ഷകശ്രീ അവാര്‍ഡും നല്‍കും. ഈ പദ്ധതിയില്‍ 263 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ പദ്ധതി വഴി കോവിഡ് കാലത്ത് കുട്ടികള്‍ക്കു മാനസിക ഉല്ലാസവും, കൃഷി പഠനം, സഹകരണ മേഖലയുമായി ബന്ധമുണ്ടാക്കുക എന്നതാണു ലക്ഷ്യം. കൃഷിക്കു തുടക്കം കുറിക്കുന്നതിനായി കുറച്ചു വിത്തുകളും, കപ്പ തണ്ട്, വാഴ, ഒരു തെങ്ങിന് തൈ എന്നിവ നല്കി.