ഇരിങ്ങാലക്കുട നഗരസഭയിൽ ചേലൂർ ബയോഫ്ളോക്ക് പദ്ധതി തുടങ്ങി
ഇരിങ്ങാലക്കുട: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ മത്സ്യ നിക്ഷേപവും വിളവെടുപ്പും ഇരിങ്ങാലക്കുട ചേലൂർ മദർ റോഡ് യോൻ അക്വാഫാമിൽ നടത്തി. ഫിഷറീസ് ഓഫീസർ പി.ഡി. ലിസി മത്സ്യകുഞ്ഞ് നിക്ഷേപം ഉദ്ഘാടനം ചെയ്തു. 7.5 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നാലു മീറ്റർ വ്യാസമുള്ള ഒമ്പതു ടാങ്കുകളിൽ കൃഷി നടത്തും. 13,000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കിൽ ആറുമാസം കൊണ്ടു ശരാശരി വിളവെടുക്കാവുന്ന 1000 തിലോപ്പിയ മീൻ വളർത്താം. പ്രൊജക്ട് കോ-ഓർഡിനേറ്റർ ഹിത മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രമോട്ടർ അജിത, പദ്ധതി ഗുണഭോക്താവ് ജയ്സൺ അച്ഛങ്ങാടൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മത്സ്യകർഷകൻ റപ്പായി കുറുവീട്ടിൽ ആദ്യ വിൽപ്പന നടത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ ഏക ഗുണഭോക്താവാണു ജെയ്സൺ അച്ഛങ്ങാടൻ.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി