ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രസിഡന്റ് എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: തയ്യൽത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം ഒഴിവാക്കി വിതരണം ചെയ്യണമെന്നു ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.വി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പി.ഒ. പൗലോസ് അധ്യക്ഷത വഹിച്ചു. എസ്. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. എൻ.വി. വിജയൻ, റീന ആന്റണി, കെ.എൽ. വിൽസൻ, പി.കെ. സുരേന്ദ്രൻ, എൻ.ടി. ഗോപി, അബ്ദുൾറഹ്മാൻ, ഷൺമുഖൻ, ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.ടി. ഗോപി (പ്രസിഡന്റ്), എൻ.വി. വിജയൻ (സെക്രട്ടറി), റീന ആന്റണി (ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു