ഐടിയു ബാങ്ക് യൂണിറ്റ് വിരമിക്കുന്ന ജീവനക്കാരിക്ക് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് വിരമിക്കുന്ന ജീവനക്കാരിക്ക് യാത്രയയപ്പ് നല്കി. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന ടി.ജെ. ലീലയ്ക്കാണ് കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഐടിയു ബാങ്ക് യൂണിറ്റ് യാത്രയയപ്പ് നല്‍കിയത്. ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് സിഇഒ ടി.കെ. ദിലീപ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് ടി.വി. ചാര്‍ളി, ബാങ്ക് ഡയറക്ടര്‍ സുജ സഞ്ജീവ്കുമാര്‍, ഓര്ഗനൈസേഷന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പീറ്റര്‍ ജോസഫ്, എന്‍.ജെ. ജോയ്, യൂണിറ്റ് സെക്രട്ടറി സന്തോഷ് വില്ലടം, ട്രഷറര്‍ ശ്രീറാം ജയബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു