ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.

ഇരിങ്ങാലക്കുട: 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം. മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ അവിട്ടത്തൂര്‍ സ്വദേശി അബ്ദുള്‍ മജീദിന്റെ വാഹനത്തില്‍ നിന്നും എന്‍.എ. ജോണ്‍ എന്ന വ്യക്തിയുടെ ഗോഡൗണില്‍ നിന്നുമായിട്ടാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് വാഴയില, പ്ലാസ്റ്റിക് ഗ്ലാസുകള്‍ എന്നിവ പിടിച്ചെടുത്തത്. ഇവരില്‍ നിന്നും പിഴ ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ. നിസാര്‍, പി.ബി. സൊനേഷ്, ആര്. രജിത, എസ്. മോനിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനകള്‍ തുടരുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
പുല്ലൂര്‍ ചമയം നാടകരാവിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
രാത്രി ചൂടും പവര്‍കട്ടും; ഉറക്കം നഷ്ടപ്പെട്ട് സാധാരണക്കാര്‍
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും