കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
ചികിത്സാ ആവശ്യത്തിനായി നിക്ഷേപം തിരികെ ആവശ്യപ്പെട്ട് മുച്ചക്ര വാഹനത്തില്‍ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്പില് സമരം ചെയ്യുന്ന ഗോപിനാഥ്.

ഇരിങ്ങാലക്കുട: ചികിത്സക്ക് പണം ആവശ്യപ്പെട്ട് നടക്കാന്‍ കഴിയാത്ത അവസ്ഥയിലും മുച്ചക്രവാഹനത്തിലെത്തി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്പില് സമരം ചെയ്യുകയാണ് മാടായിക്കോണം നെടുമ്പുറത്ത് വീട്ടില്‍ ഗോപിനാഥന്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഗോപിനാഥിന് 27 ലക്ഷം രൂപ നിക്ഷേപമുണ്ട്. എന്നാല്‍ അപകടം സംഭവിച്ച് കാലിന് പരുക്കേറ്റ ഗോപിനാഥന് ചികിത്സാ ആവശ്യത്തിനായി നിക്ഷേപത്തില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അഞ്ചര ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. തുടര്‍ ചികിത്സയ്ക്കായി വീണ്ടും പണം ആവശ്യപ്പെട്ട് പലപ്പോഴായി ബാങ്കില്‍ എത്തിയെങ്കിലും ഇതുവരെയും പണം ലഭിച്ചില്ല. വായ്പാ തിരിച്ചടവ് കൃത്യമായി ലഭിക്കാത്തതു കൊണ്ടാണ് നിക്ഷേപത്തിന്റെ പലിശ പോലും നല്കാന് കഴിയാത്തതെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നതെന്ന് ഗോപിനാഥ് പറഞ്ഞു.
നിലവില്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗോപിനാഥ്. അതിനാല്‍ തന്നെ മുച്ചക്ര വാഹനത്തില്‍ എത്തിയാണ് ബാങ്കിനു മുന്പില് അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ ആവശ്യപ്പെട്ട് അദ്ദേഹം സമരം ചെയ്യുന്നത്. നിക്ഷേപം തിരികെ ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് ഗോപിനാഥ് പറഞ്ഞു. അതേസമയം മകളുടെ വിദ്യാഭ്യാസത്തിനായി കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബസമേതം ബാങ്കിന് മുന്പിലെ മാടായിക്കോണം സ്വദേശി കാക്കനാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ സമരം എട്ട് ദിവസം പിന്നിട്ടു. ഓഗസ്റ്റ് 31നാണ് ഉണ്ണികൃഷ്ണന് ബാങ്കിലുള്ള 30 ലക്ഷം നിക്ഷേപത്തില്‍ നിന്ന് 10 ലക്ഷം രൂപ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബസമേതം സമരം ആരംഭിച്ചത്. എന്നാല്‍ സമരം തുടങ്ങി എട്ട് ദിവസം പിന്നിട്ടിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. തന്റെ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതുവരെ സമരം തുടരും എന്നാണ് ഉണ്ണികൃഷ്ണന്റെയും നിലപാട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
ഏകചാരി കടന്നല് ഇനമായ എപ്സിലോണ്‍ മാനസിക്കം ദക്ഷിണേന്ത്യയില്‍ ആദ്യമായി രേഖപ്പെടുത്തി
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം; പ്രശ്നം പരിഹരിക്കാന്‍ ജലനിധിയുമായി ചര്‍ച്ച
സുഹൃത്തുക്കളുമൊത്ത് കെഎല്‍ഡിസി കോള്‍പ്പടവില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
വ്യാജ ഡിആര്‍ഡിഒ ഐഡി കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് ശ്രമം; ചെന്നൈ സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുടയില്‍ നാട്യസൗരഭം കൂടിയാട്ട ആസ്വാദനക്കളരിക്ക് തുടക്കമായി