സാമൂഹിക സേവന സംഘടനയായ തവനിഷ് ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് നൽകി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഓട്ടോ തൊഴിലാളികള്‍ക്കു ഭക്ഷ്യകിറ്റ് നല്കി. എകെപി ജംഗ്ക്ഷന്, ക്രൈസ്റ്റ് കോളജ്, കോളജ് റോഡ് എന്നിവിടങ്ങളില്‍ ഓട്ടോ ഓടിക്കുന്നവര്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കിയത്. കിറ്റിന്റെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീനി, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യകിറ്റ് പ്രദോഷിനു കൈമാറി. ജനമൈത്രി പോലീസ് അംഗം ഫിറോസ് ബാബു, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മൂവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, ആദം ഗില്‍ക്രിസ്റ്റ് ജോയ് എന്നിവര്‍ സന്നിഹിതരായി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു