പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭ ഉദ്ഘാടനം തിങ്കളാഴ്ച (24.8.2026) ഉച്ചകഴിഞ്ഞ് 2.30ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കും. സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ് അധ്യക്ഷത വഹിക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍ എം.വി. വാറുണ്ണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡയമണ്ട് ജുബിലി ആരംഭത്തോടൊപ്പം ഓണാഘോഷവും നടക്കും.
1967 ആഗസ്റ്റ് 24ന് ഒരു ക്ലിനിക്കായി ആരംഭിക്കുകയും തുടര്‍ന്ന് അമ്പത്തൊമ്പതു വര്‍ഷങ്ങള്‍ കൊണ്ട് കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടു ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ മാറി. മാറ്റങ്ങള്‍ അനിവാര്യമായ പല മേഖലകളും പുനര്‍നിര്‍മിക്കുകയും പുതിയ ഡിപ്പാര്‍ട്മെന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഗുണമേന്മയുള്ള ശുശ്രൂഷക്കും രോഗീസുരക്ഷക്കും പ്രാധാന്യം നല്‍കിയാണ് എല്ലാം ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആശുപത്രിയിലേക്ക് കടന്നുവന്നിട്ടുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടു ഹോസ്പിറ്റലിന്റെ കെട്ടിലും ഭാവത്തിലും വന്നിട്ടുള്ള മാറ്റത്തിന്റെ ചലനങ്ങള്‍ അനുഭവവേദ്യമാകും. ഡയമണ്ട് ജൂബിലി തുടക്കം കുറിക്കുമ്പോള്‍ കൂടുതല്‍ മെച്ചമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് ആശുപത്രി എന്നും പ്രതിജ്ഞാബദ്ധമാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു