എഐടിയുസി ഇരിങ്ങാലക്കുടയില്‍ സമരം നടത്തി
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ, അങ്കണവാടി ജീവനക്കാര്‍ക്കും പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക, ആരോഗ്യ സുരക്ഷക്കു ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐടിയുസി സംസ്ഥാന വ്യാപകമായി നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പില്‍ സമരം നടത്തി. സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ശിവന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍, അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യൂണിയന് മണ്ഡലം സെക്രട്ടറി പി.എസ്. മിനി, കണ്ടിജന്‍സി തൊഴിലാളി യൂണിയന് (എഐടിയുസി) നേതാവ് ഗിരിജ ചന്ദ്രന്, നഗരസഭ കണ്ടിജന്‍സി വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് എം.സി. രമണന്, അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യൂണിയന് മണ്ഡലം വൈസ് പ്രസിഡന്റ് ജോഷി കല്ലിങ്ങപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ഒറ്റമഴയില്‍ ചെളിയിലായി വീടുകള്‍
വി.ഡി സതീശനു വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രകടനം
ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ആചാരവും അനുഷ്ഠാനവും ഇഴചേര്‍ന്നു , കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് കൂടപ്പുഴ കടവില്‍ ആറാട്ട്
കൂടല്‍മാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികള്‍ അറസ്റ്റില്‍
കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി