കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തി
മുഖ്യമന്ത്രി രാജിവെക്കണമെന്നും സ്വര്‍ണ കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും നില്പ്പു സമരം നടത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സ്വര്‍ണ കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസിയുടെ ആഹ്വാനപ്രകാരം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്പ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, സുജ സഞ്ജീവ്കുമാര്‍, കുര്യന് ജോസഫ്, ജസ്റ്റിന് ജോണ്‍, എം.ആര്. ഷാജു, ബേബി ജോസ് കാട്ടഌ ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.