കുടുംബശ്രീ സിഡിഎസുകളിലെ അയല്‍ക്കൂട്ട അംഗങ്ങളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ് വിതരണം
ഇരിങ്ങാലക്കുട: നഗരസഭയുടെ കുടുംബശ്രീ സിഡിഎസുകളിലെ അയല്‍ക്കൂട്ട അംഗങ്ങളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യലഘൂകരണത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിനു മുന്നില്‍ അഭിമാനമാതൃകയായി മാറിയ ചരിത്രമാണ് കുടുംബശ്രീക്കുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍, ജില്ലാ മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു