കര്‍ഷകമോര്‍ച്ച പടിയൂര്‍ കൃഷി ഓഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു
പടിയൂര്‍: കിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായവരെ ഒഴിവാക്കുന്നതിനെതിരെയും സംസ്ഥാനം പ്രഖ്യാപിച്ച താങ്ങുവില കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷകമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണകളുടെ ഭാഗമായി പടിയൂര്‍ കൃഷി ഓഫീസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്ഘാടനം പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് മണ്ണായില്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ഭാരവാഹികളായ വിജയന് പാറേക്കാട്ട്, സിബി, പാര്‍ട്ടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷിത് രാജ്, വൈസ് പ്രസിഡന്റ് വാണികുമാര്‍, പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ബിജോയ് കളരിക്കല്‍, മെമ്പര്‍ പ്രഭാത് വെള്ളാപ്പിള്ളി, യുവമോര്‍ച്ച പ്രസിഡന്റ് സുബിന് പടിയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.