റോഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദേശീയപാതവിഭാഗം സന്ദര്‍ശനം നടത്തി
നടവരമ്പ്: അണ്ടാണിക്കുളംപുത്തന്ച്ചിറമാള റോഡിലെ വെളയനാടും ബ്ലോക്ക് റോഡിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദേശീയപാതവിഭാഗം സന്ദര്‍ശനം നടത്തി. ദേശീയപാതവിഭാഗം കൊടുങ്ങല്ലൂര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റീനു, ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി.കെ. ശാലിനി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ലയ, ബ്ലോക്ക് മെമ്പര്‍ അസ്മാബി ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബ്ലോക്ക് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തുമെന്നും വെളയനാട് നിലച്ചുപോയ കാനയുടെ നിര്‍മാണത്തില്‍ വന്ന തടസങ്ങള്‍ നീക്കാന്‍ ജലനിധിയുമായി അടിയന്തര യോഗം സംഘടിപ്പിക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും തീരുമാനമെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു