വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ 202122 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ. തോമാച്ചന് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. മുന്‍ റീജിയന് ചെയര്മാന് ബാബു കൂവ്വക്കാടന്‍, മുന്‍ സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ഏരിയ ചെയര്‍പേഴ്സണ്‍ ഇന്ദുകല അജയ്കുമാര്‍, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, കെ.എ. റോബിന്, പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.