കാറളത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി
കാറളം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനി ഗുരുഭവന് സ്കൂളിനു എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൂര്‍ണമായി കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനി സ്വദേശി എടയ്ക്കാട്ടുപറമ്പില്‍ ജയരാജിന്റെ വാഹനമാണ്. അമ്മയും രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ഓട്ടോ. പുലര്‍ച്ചെ അതുവഴിവന്ന കാര്‍ യാത്രക്കാര്‍, ഓട്ടോ കത്തുന്നതു കണ്ട് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസ്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണു തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടര്‍ന്ന് സമീപത്തെ പലചരക്ക് കടയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി