കരുവന്നൂര്‍ ബാങ്ക് 300 കോടി തട്ടിപ്പ്: ബിജെപി സത്യാഗ്രഹ സമരം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചു നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി ആളൂര്‍ പഞ്ചായത്ത് (വെസ്റ്റ്) കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിജെപി സത്യാഗ്രഹസമരം കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു മുല്ലശേരി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട സമരാധ്യക്ഷനെ ഷാള്‍ അണിയിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, മണ്ഡലം സെക്രട്ടറി സി.സി. മുരളി, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.എസ്. കിഷോര്‍, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ടി.ഡി. സത്യദേവ്, ഗീത, ശശി, എ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.