പൂമംഗലം കൈതാരത്ത് ജോയിയുടെ മകന് സിജോയ് (33) കാരുണ്യം തേടുന്നു
കോണത്തുകുന്ന്: ഓട്ടോറിക്ഷ ഡ്രൈവര്‍ പൂമംഗലം കൈതാരത്ത് ജോയിയുടെ മകന് സിജോയ് (33) കാരുണ്യം തേടുന്നു. സിജോയിയുടെ വൃക്കകള്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയിലാണ്. വൃക്കകള്‍ മാറ്റി വയ്ക്കുവാന്‍ 40 ലക്ഷങ്ങള്‍ ചെലവുവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയായ പിതാവിന്റെ ചുരുങ്ങിയ വരുമാനം കൊണ്ട് ചികിത്സയ്ക്കും അമ്മയ്ക്കും സഹോദരിക്കും ചെലവിനുപോലും തികയാത്ത അവസ്ഥയാണ്. വാര്‍ഡ് മെമ്പര്‍ സുമ അശോകന് ചെയര്‍മാനായി സിജോയ് ചികിത്സാ സഹായനിധി രൂപീകരിച്ച് ധനലക്ഷ്മി ബാങ്കിന്റെ കല്പറമ്പ് ശാഖയില്‍ സിജോയിയുടെയും അമ്മ സിസിലിയുടെയും പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 000700100119214. ഐഎഫ്സി കോഡ്: ഡിഎല്‍എക്സ് 0000007.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന് എല്‍ഡിഎഫ് നിലനിറുത്തി
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി