വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക്
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെഭാഗമായി ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തരിശ് രഹിത വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2026 27 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യല്‍. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്. കാര്‍ഷിക യന്ത്രവത്കരണ മിഷന് (കെഎസ്എഎംഎം) സഹായത്തോട്കൂടി ഹൈഡ്രോളിക് മിനി എസ്കവേറ്റര്‍ എന്ന യന്ത്രം ഉപയോഗിച്ച് ഏകദേശം 1.5 കിലോമീറ്റര്‍ നീളത്തിലുള്ള ഔണ്ടറ കനാലില്‍ വളര്‍ന്നിട്ടുള്ള ചണ്ടിയും കുളവാഴയും മറ്റു ജലസസ്യങ്ങളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ആരംഭിച്ചിരിക്കുന്നു. ഷണ്മുഖം കനാല്‍ മുതല്‍ ശ്രീകൃഷ്ണവിലാസം ബണ്ട് റോഡ് വരെയുള്ള ഔണ്ടറ ചാലും അതിനോടനുബന്ധിച്ചുള്ള ചാലുകളും ആണ് വൃത്തിയാക്കുന്നത്. പൂമംഗലം, പടിയൂര്‍ കോള്‍ കര്‍ഷക സംഘത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെ കൃഷിക്കായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസാണ് ഔണ്ടറ കനാല്‍.
വര്‍ഷങ്ങളായി ചണ്ടിയും കുളവാഴകളും മറ്റു ജലസസ്യങ്ങളും നിറഞ്ഞ് ഈ കനാലിന്റെ സംഭരണ ശേഷി കുറയുകയും പാടശേഖരസമിതികളിലേക്ക് ഷണ്മുഖം കനാലില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്തു. പടിയൂര്‍, പൂമംഗലം എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഔണ്ടറ ചാലിന്റെ അരിപ്പാലം വരെയുള്ള ഭാഗങ്ങള്‍ വൃത്തിയാക്കുന്നത് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുവാനും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നു. കെഎസ്എഎംഎം സിഇഒ ഡോ.യു. ജയകുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, വൈസ് പ്രസിഡന്റ്, പടിയൂര്‍ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കര്‍ഷകസംഘം പ്രതിനിധികള്‍ എന്നിവര്‍ സാഹചര്യം വിലയിരുത്തി ചര്‍ച്ച ചെയ്താണ് പദ്ധതിക്ക് രൂപം നല്‍കിയത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കണ്വെന്ഷന് നടത്തി
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു