പുല്ലൂര്‍ ആശുപത്രിയിൽ മെഡിസിന് വിഭാഗത്തില്‍ ജെറിയാട്രിക് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രി ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം, 60 വയസിനു മുകളില്‍) പ്രവര്‍ത്തനമാരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. ടിന്റോ ഞാറേക്കാടന്‍ നിര്‍വഹിച്ചു. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വയോജന വിഭാഗത്തില്‍ പ്രവൃത്തി പരിചയമുള്ള ഫിസിഷ്യന്‍ ഡോ. സിജു ജോസ് കൂനന്‍ എംബിബിഎസ് എംഡി (ജനറല്‍ മെഡിസിന്), സിസിഐജിസി (ജെറിയാട്രിക്സ്) ചാര്‍ജെടുത്തു. പുതിയ വയോജന വിഭാഗത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ ആറുവരെ ഡോക്ടറുടെ സേവനം ആശുപത്രിയില്‍ ലഭ്യമായിരിക്കും. ചടങ്ങില്‍ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഒരുക്കിയ വണ്‍ റുപ്പി ചലഞ്ചിലൂടെ സമാഹരിച്ച 1,25,000 രൂപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധി റീന ആന്റോ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസിനു കൈമാറി.