ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: വികസന ഫണ്ടു വെട്ടിപ്പു കേന്ദ്രം അന്വേഷിക്കുക, പിഎസ്സി സംവരണം അട്ടിമറി ഉന്നതതല ഏജന്‍സി അന്വേഷിക്കുക, എസ്സി ഭവന നിര്‍മാണ ധനസഹായം ഉടന്‍ കൊടുത്തു തീര്‍ക്കുക, സാമ്പത്തിക ബാധ്യതയില്‍ കഷ്ടപ്പെടുന്ന പട്ടികവിഭാഗങ്ങള്‍ക്കു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, അവരുടെ കാര്‍ഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതിത്തള്ളുക, മറ്റു വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി മോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് നമ്പ്യാങ്കാവ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, പട്ടികജാതി മോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം ഉണ്ണി പൂമംഗലം, പട്ടികജാതി മോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറി പ്രതീഷ് തൂയത്ത്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.വി. അജയകുമാര്‍, പട്ടികജാതി മോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറി രാഹുല്‍ കൈതയില്‍, കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന് മുരിയാട് എന്നിവര്‍ പ്രസംഗിച്ചു.