കുടുംബശ്രീയെ തകര്‍ക്കുന്നുവെന്നാരോപിച്ച് മഹിളാ അസോസിയേഷന്റെ ധര്‍ണ
കാട്ടൂര്‍: ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് വനിതാ ജനപ്രതിനിധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ചാണു ധര്‍ണ നടത്തിയത്. കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം റീനാ സന്തോഷ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ കമ്മിറ്റിയംഗം സുലോചനാ ശക്തിധരന്, ഇരിങ്ങാലക്കുട ബ്ലോക്ക് മെമ്പര്‍ അമിത മനോജ് എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ്, എഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു