ബിജെപി മണ്ഡലം കമ്മിറ്റി മാപ്രാണം സെന്ററില്‍ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ കേരളവും പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി മാപ്രാണം സെന്ററില്‍ ധര്‍ണ നടത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, സെക്രട്ടറിമാരായ ടി.കെ. ഷാജുട്ടന്‍, സിന്ധു സതീഷ്, ആശിഷ ടി. രാജ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ശ്യാജി മാടത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.