പ്രകൃതി തമ്മിലുള്ള ജൈവബന്ധം ഉറപ്പിക്കലായിരിക്കണം വികസനത്തിന് അടിസ്ഥാനം
മുരിയാട്: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ഉറപ്പിക്കലായിരിക്കണം വികസനത്തിന് അടിസ്ഥാനമെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്‍മ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു വികസന പ്രവര്‍ത്തനവും വിജയകരമാകണമെങ്കില്‍ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണം. കാര്‍ഷിക, വ്യവസായ, ആരോഗ്യ മേഖലകളുടെ സന്തുലിതമായ വികസനത്തില്‍ കൂടി മാത്രമേ നാടിനു വളര്‍ച്ച ഉണ്ടാക്കാന്‍ കഴിയൂ എന്നു മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൃക്ക രോഗികള്‍ക്കു ഡയാലിസിസിനായി മാസത്തില്‍ 4000 രൂപ വീതം നല്കുന്ന പ്രാണ ഡയാലിസിസ് സഹായ പദ്ധതിയും ഗ്രീന്‍ മുരിയാട് യൂട്യൂബ് ചാനലും മന്ത്രി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. രാജീവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷക്കാലം വാക്സിനേഷനായി ഹാള്‍ വിട്ടുനല്‍കിയ തറക്കല്‍ ഭദ്രകാളി ക്ഷേത്രം പ്രതിനിധികള്‍, ഡിസിസി സെന്ററായി സ്കൂള്‍ വിട്ടു നല്കിയ ശ്രീകൃഷ്ണ സ്കൂള്‍ മാനേജര്‍ എന്നിവരെയും ചടങ്ങില്‍ വെച്ചു മന്ത്രി ആദരിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. രാജീവ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, സരിത സുരേഷ്, നിഖിത അനൂപ്, സേവിയര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, മണി സജയന്, നിത അര്ജുനന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.