കത്താത്ത ഹൈമാസ്റ്റ് ലൈറ്റ് നടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഇരിങ്ങാലക്കുട: കൊല്ലാട്ടി ക്ഷേത്രത്തിനു മുന്‍വശത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഒക്ടോബര്‍ 17ാം തീയതി ഉദ്ഘാടനം ചെയ്യുന്നതായി ബോര്‍ഡ് വെച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ഇതുവരെ കത്താത്തതില്‍ ലൈറ്റിനു താഴെ പന്തം കത്തിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം വാര്‍ഡ് കൗണ്‍സിലര്‍ ജസ്റ്റിന് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ സനല്‍ കല്ലൂക്കാരന്, സൂര്യകിരണ്‍, ബ്ലോക്ക് സെക്രട്ടറി രഞ്ജീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് അജയ് മേനോന്, മണ്ഡലം സെക്രട്ടറിമാരായ പി.എസ്. സുബിന്, വിനു ആന്റണി, ഷിന്‍സ് വടക്കന്‍, അക്ഷയ്, യൂണിറ്റ് പ്രസിഡന്റുമാരായ ജോമോന്, നിതീഷ്, ഗിഫ്റ്റ്സണ്‍ ബിജു, അജ്മല്‍, ജിയോ ജസ്റ്റിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു