ഇരിങ്ങാലക്കുട ജ്യോതിസ് കോളജിൽ നെറ്റിപ്പട്ടം നിര്‍മാണ പരിശീലനം നല്കി
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ സംരംഭകത്വ ക്ലബിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ചൊവ്വൂരിലെ ശില്പിക ക്രാഫ്റ്റുമായി സഹകരിച്ചുകൊണ്ടു വിദ്യാര്‍ഥികള്‍ക്കായി നെറ്റിപ്പട്ട നിര്‍മാണ പരിശീലനം നല്കി. പൂരം ക്രാഫ്റ്റ് മാസ്റ്റര്‍ ബീന ശൈലജന്‍ പരിശീലനത്തിനു നേതൃത്വം നല്കി. ക്രാഫ്റ്റ് നിര്‍മാണ ക്ലാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ബിജു പൗലോസ്, ശില്പിക ചെയര്മാന് അരുണ്‍കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ. ഹുസൈന്, ടി.എസ്. പ്രസീത എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു