സെന്റ് ജോസഫ്സ് കോളജില്‍ ‘സാന്‍ജോ ക്രാഫ്റ്റ്സ്’ തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ‘സാന്‍ജോ ക്രാഫ്റ്റ്സ്’ എന്ന പുതിയ പദ്ധതിക്കു തുടക്കം കുറിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും നിര്‍മിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയും എന്ന ലക്ഷ്യത്തോടെ ‘സാന്‍ജോ ക്രാഫ്റ്റ്സ്’ എന്ന പുതിയ പദ്ധതി ഇന്ത്യയിലെ ആദ്യ വീല്‍ചെയര്‍ അവതാരികയായ വീണ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ തെരേസ് അധ്യക്ഷത വഹിച്ചു. കോളജ് ഗവേഷണ വിഭാഗ ഡയറക്ടര്‍ സിസ്റ്റര്‍ ഫ്ളവററ്റ് പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. ചാലക്കുടി ശാന്തിഭവന് ഡയറക്ടര്‍ സിസ്റ്റര്‍ ക്രിസറ്റ പ്രസംഗിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് എത്തിച്ചേര്‍ന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ തെരേസ് പ്രോജക്ടിന്റെ ഭാഗമായി കിറ്റുകള്‍ വിതരണം ചെയ്തു.