കേരള മഹിളാ സംഘം ആളൂര്‍ പഞ്ചായത്ത് കണ്വെന്ഷന്
ഇരിങ്ങാലക്കുട: കേരള മഹിളാ സംഘം (എന്‍എഫ്ഐഡബ്ല്യൂ) ആളൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയന്ക്കാട്ടില് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ശോഭന ജോര്‍ജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ബി. ലത്തീഫ്, ലോക്കല്‍ സെക്രട്ടറി ടി.സി. അര്ജുനന്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുനന്ദ നാരായണന് (പ്രസിഡന്റ്), ബിന്ദു ഷാജു (സെക്രട്ടറി), അജിത സുബ്രഹ്മണ്യന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 2019 മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് ഡോ. അഞ്ജന ഷാജന് എന്നിവരുടെ ദുരൂഹ മരണത്തിനു ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു മെമ്പര്‍ ജിഷ ബാബു പ്രമേയം അവതരിപ്പിച്ചു. കോവിഡ് സാഹചര്യത്തില്‍ സ്തുത്യര്‍ഹ സേവനം നിര്‍വഹിച്ച ആശാ വര്‍ക്കര്‍മാര്‍ക്കു പാരിതോഷികം നല്കി. വിവിധ കലാപരിപാടികളോടെയാണു കണ്വെന്ഷന് സമാപിച്ചത്.