കാട്ടൂര്‍ ഗവ. ആശുപത്രിയുടെ 100-ാം വാര്‍ഷികാഘോഷം
കാട്ടൂര്‍: ഗവണ്മെന്റ് ആശുപത്രിയുടെ 100-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. 1921 ല്‍ കാട്ടൂരിലെ തോമസ് കെ. ആലപ്പാട്ടും പാനികുളം കുഞ്ഞിപ്പാലുവും ചേര്‍ന്നു സൗജന്യമായി നല്കിയ ഒരേക്കര്‍ 39 സെന്റ് സ്ഥലത്താണു കാട്ടൂര്‍ ഗവ. ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. വാര്‍ഷികാഘോഷ ഉദ്ഘാടനത്തോടൊപ്പം ഭൂമി ദാനം ചെയ്തവരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുട്ടപ്പന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എച്ച്എംസി മെമ്പര്‍ എന്‍.സി. വാസു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, സാമൂഹ്യ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. പി.എ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കാര്‍ത്തിക ജയന്, വിമല സുഗുണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.എ. ബഷീര്‍, അമിത മനോജ് എന്നിവര്‍ പകെടുത്തു.