നിര്‍ധനയായ വീട്ടമ്മക്ക് വീട് ഒരുക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്
ഇരിങ്ങാലക്കുട: നിര്‍ധനയായ വീട്ടമ്മയുടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടില്‍ ബിന്ദു സുബ്രഹ്മണ്യന് എന്ന നിര്‍ധന യുവതിക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്. ഏകദേശം 600 സ്ക്വയര്‍ ഫീറ്റുള്ള വീടാണ് മണ്ണാര്‍മൂല കോളനിയില്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പണിതു നല്‍കുന്നത്. വിദ്യാര്‍ഥികളായ മാളവിക, മിഥുന് എന്നിവരടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി തറകല്ലിടല്‍ കര്‍മം നിര്‍വ്വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്മാന് എന്‍. സത്യന്, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, വര്‍ഗ്ഗീസ് പട്ടത്ത്, മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി