നിര്‍മാണം പൂര്‍ത്തിയാക്കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇരിങ്ങാലക്കുട: സിപിഎം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്നേഹവീടിന്റെ താക്കോല്‍ കൈമാറി. പറമ്പത്ത് സുധ സുരേഷിന് സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലനാണ് താക്കോല്‍ കൈമാറിയത്. ഏരിയ കമ്മിറ്റി അംഗം ഡോ. കെ.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, ശങ്കരനാരായണന്, ജോസ് ചിറ്റിലപ്പിള്ളി, സജീവന്, എന്‍.കെ. അരവിന്ദാക്ഷന്, ലോക്കല്‍ സെക്രട്ടറി കെ.എം. അജിത്കുമാര്‍, വിത്സന് എന്നിവര്‍ പ്രസംഗിച്ചു.