ദുരന്തനിവാരണം: പദ്ധതി പരിഷ്ക്കരണ ശില്പശാല
ഇരിങ്ങാലക്കുട: ദുരന്തനിവാരണ പദ്ധതി പരിഷ്കരണം സംബന്ധിച്ച ബ്ലോക്ക് തല ശില്പശാല ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്നു. മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍, കില റിസോഴ്സ്പേഴ്സന്‍ ഹരി ഇരിങ്ങാലക്കുട, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ പ്രസംഗിച്ചു. കില കോ-ഓര്‍ഡിനേറ്റര്‍മാരായ വി. ഭാസുരാംഗന്, പി.എസ്. ഉണ്ണിമാസ്റ്റര്‍ എന്നിവര്‍ ശില്പശാലക്കു നേതൃത്വം നല്കി. നഗരസഭയിലേയും കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ വൈസ് പ്രസിഡന്റുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്മാര്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ആര്‍പിമാര്‍ തുടങ്ങിയവര്‍ ശില്പശാലയില് പങ്കെടുത്തു.