പറവകള്‍ക്ക് പാനപാത്രവുമായി അവിട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

അവിട്ടത്തൂര്‍: പറവകള്‍ക്ക് പാനപാത്രവുമായി അവിട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂണിയര്‍ റെഡ്ക്രോസ് പറവകള്‍ക്കു പാനപാത്രം തയാറാക്കി. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മെജോ പോള്‍ അധ്യക്ഷത വഹിച്ചു. ജെആര്‍സി കൗണ്‍സിലര്‍ സി.ജെ. ജോസ്, പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.