ആധാരം എഴുത്തുകാര്‍ സമരം നടത്തി
കല്ലേറ്റുംകര: പരമ്പരാഗത ആധാരം എഴുത്ത് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക, ആധാരം എഴുത്തുക്കാര്‍ക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്തു അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി നടത്തിയ ധര്‍ണ ആളൂര്‍ പഞ്ചായത്തംഗം എ.സി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. പി.പി. ജോഷി, കെ.ഐ. റിന്സണ്, ടി.ജെ. രാജപ്പന്, കെ.കെ. മുരളീധരന്, ഇ.എസ്. ബിനില്‍, ഇ.വി. സുരേഷ്, കെ.വി. ലതിക, നൈസി പോള്‍, പി.എസ്. ഗിരിജ, സീജ ജോഷി, സ്വപ്ന സാഗര്‍, ശോഭി രാജീവ്, പി.കെ. രേഖ, ടി.കെ. ജിന്‍സ, കെ.ഐ. റീസണ്‍, ടി.കെ. അശോക് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.