ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്റെ ഹാളില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വെച്ചു യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാകുളം ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് ചടങ്ങില്‍ മുഖ്യാതിഥിയായി. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച മെഗാ ഇവന്ഡില് പങ്കെടുത്തു. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നേടിയ നര്‍ത്തകിമാര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ കെ.കെ. ബിനു, യൂണിയന് കൗണ്‍സിലര്‍മാരായ ഡോ. കെ.കെ. മോഹനന്, വി.ആര്. പ്രഭാകരന്, യൂണിയന് വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ്, വനിത സംഘം കേന്ദ്രസമിതി അംഗം മാലിനി പ്രേംകുമാര്‍, യൂത്ത് മൂവ്മെന്റ് യൂണിയന് വൈസ് പ്രസിഡന്റ് രാഹുല്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു