പി.കെ. ചാത്തന് മാസ്റ്ററുടെ ഓര്മദിനമാചരിച്ചു
ഇരിങ്ങാലക്കുട: കേരള പുലയര്‍ വെള്ളാങ്കല്ലൂര്‍ യൂണിയന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ. ചാത്തന് മാസ്റ്ററുടെ 34-ാം ഓര്മദിനമാചരിച്ചു. നടവരമ്പ് ശാഖയുടെ നേതൃത്വത്തില്‍ ദീപം തെളിയിച്ചു പുഷ്പാര്‍ച്ചന നടത്തി. ശാഖാ പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യൂണിയന് കമ്മിറ്റി അംഗം എം.സി. സുനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി മാനിജ സജിത്ത്, വൈസ് പ്രസിഡന്റ് സുനില്‍ മാരാത്ത്, ശാഖാ ട്രഷറര്‍ വിപിന്‍ദാസ്, പഞ്ചമി യൂണിയന് കോ-ഓര്‍ഡിനേറ്റര്‍ സന്ധ്യ മനു പാലാഴി എന്നിവര്‍ പ്രസംഗിച്ചു. കെപിഎംഎസ് കുഴിക്കാട്ടുകോണം ശാഖയുടെ നേതൃത്വത്തില്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ജില്ലാ, യൂണിയന് നേതാക്കളായ സി.എ. ശിവന്, ലോചനന്‍ അമ്പാട്ട്, വി.വി. സുനിലന്, ഇ.കെ. മോഹന്‍ദാസ്, ചന്ദ്രന് മനവളപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.ജി. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പി.കെ. രാധാകൃഷ്ണന്, പി.കെ. ശിവന്, കെ.കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു