ഷാര്‍ജ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരോഗികള്‍ക്കുള്ള സഹായം കൈമാറി
കരൂപ്പടന്ന: ഷാര്‍ജ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന മുസാഫരിക്കുന്നില്‍ നടന്ന ചടങ്ങില്‍ നിര്‍ധനരോഗികള്‍ക്കുള്ള സഹായം കൈമാറി. ഷാര്‍ജ കെഎംസിസി ജില്ലാ പ്രസിഡന്റ് ആര്.ഒ. ബക്കര്‍ സഹായം കൈമാറി. ചടങ്ങില്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ഷാനവാസ് കടലായി, നൗഷാദ് വാളൂര്‍, എം.എ. സത്താര്‍, വി.സി. മുസമ്മില്‍, എം.കെ. ഇബ്രാഹിം ഹാജി, അലിയാര് കടലായി, കെ.ഐ. അസ്ലം, ടി.എ. സിദ്ധിഖ്, കെ.എ. സദക്കത്തുള്ള, പി.കെ.എം. അഷ്റഫ്, പി.ഐ. നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു