അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമിയും കല്ലേറ്റുംകര വെറൈറ്റി ക്ലബും ചാമ്പ്യന്മാര്
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
അവിട്ടത്തൂര്‍: പ്രോഗ്രസീവ് ക്ലബിന്റെ നേതൃത്വത്തില്‍ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും ടൂര്‍ണമെന്റ് നടത്തി. വനിതാവിഭാഗം വിജയികള്‍ക്കുള്ള നോബിള്‍ വിമെന്‍സ് ട്രോഫി അവിട്ടത്തൂര്‍ എല്‍ബിഎസ്എം വനിതാ ഫുട്ബോള്‍ അക്കാദമിയും പുരുഷവിഭാഗം വിജയികള്‍ക്കുള്ള ശ്രീജിത്ത് ആഷിഷ് മെമ്മോറിയല്‍ ട്രോഫി കല്ലേറ്റുംകര വെറൈറ്റി ക്ലബും കരസ്ഥമാക്കി. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വനിതാവിഭാഗത്തില്‍ സ്പോട്ടേക്കര് എഫ്.സി. കുട്ടനെല്ലൂരും പുരുഷവിഭാഗത്തില്‍ എഫ്സി പാലിയേക്കരയും റണ്ണേഴ്സ് അപ്പായി. അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത്ു രണ്ടു ദിവസമായി നടന്ന മത്സരം വേളൂക്കര പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബിബിന്‍ തുടിയത്ത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു നിര്‍വഹിച്ചു. ഏഴാം വാര്‍ഡംഗം സി.ആര്. ശ്യാംരാജ് അധ്യക്ഷത വഹിച്ചു. ഡോ. എ.വി. രാജേഷ്, പോള്‍ കൊടിയില്‍, തോമസ് കാട്ടൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു