സംസ്ഥാന വനിത കമ്മീഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല
ഇരിങ്ങാലക്കുട: സംസ്ഥാന വനിത കമ്മീഷന്റെയും ബ്ലോക്ക് പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ സ്ത്രീശാക്തീകരണം ജില്ലാ തല ശില്പശാല ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. സംസ്ഥാന വനിത കമ്മീഷന് അംഗം അഡ്വ. ശിവജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ.കെ.ആര്. സുമേഷും പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തില്‍ മാല രമണനും ക്ലാസുകള്‍ നയിച്ചു. കാറളം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ടി. കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, സെക്രട്ടറി ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഡിപിഒ ജയ ജെറി, ഐസിഡിഎസ് അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി