സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ് പ്രസിഡന്റ്

ഇരിങ്ങാലക്കുട: വാര്‍ഷിക പൊതുയോഗം പ്രവാസി വ്യവസായിയും എസ്എന്‍ ക്ലബിന്റെ രക്ഷാധികാരിയുമായ പോളശേരി സുധാകരന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ ക്ലബ് പ്രസിഡന്റ് ഇ.പി. സഹദേവന്റെ അധ്യക്ഷത വഹിച്ചു. കാട്ടിക്കുളം ഭരതന് ഭദ്രദീപം കൊളുത്തി. പുതിയ ഭാരവാഹികളായി സന്തോഷ് ചെറാക്കുളം (പ്രസിഡന്റ്), ആര്.കെ. ജയരാജ് (സെക്രട്ടറി), എസ്. ഷാജി ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു. സുകുമാരന്‍ കക്കേരി, കെ.ജി. ഗോപാലന് എന്നിവര്‍ പ്രസംഗിച്ചു.