ഭിന്നശേഷിയുള്ളവര്‍ക്ക് സാമൂഹിക തുല്യത വേണം: വാക്സറിന്‍ പെരേപ്പാടന്
ഇരിങ്ങാലക്കുട: ഭിന്നശേഷിയുള്ളവര്‍ക്ക് സാമൂഹിക തുല്യത നല്‍കും വിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്ന് നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് പറഞ്ഞു. ചലന പരിമിതരുടെ കോയമ്പത്തൂരില്‍ നടന്ന സൗത്ത് സോണ്‍ വീല്‍ ചെയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള സംസ്ഥാന ടീമംഗം എം.കെ. ഗീതയെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. സോളമന് കടമ്പാട്ടുപറമ്പിലിന്റെ നേതൃത്വത്തില്‍ തൃശൂരിലെ ദര്‍ശന ക്ലബിലാണ് ഗീത ബാസ്ക്കറ്റ് ബോള്‍ പരിശീലനം നടത്തുന്നത്. പരിമിതികള്‍ക്കപ്പുറമാണ് സാധ്യതകളുടെ ലോകമെന്ന തിരിച്ചറിവാണ് ജീവിത വിജയം നല്‍കുന്നത്, അതിനായ് ഞങ്ങള്‍ക്ക് സമൂഹത്തിന്റെ ശക്തമായ പിന്തുണ ആവശ്യമുണ്ടെന്ന് ഗീത പറഞ്ഞു. ആളൂര്‍ പഞ്ചായത്തില്‍ മൂഢമഠത്തില് പരേതനായ എം.കെ. കൃഷ്ണന് എമ്പ്രാന്തിരിയുടെയും പത്മാവതിയുടെയും മകളാണ് നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് ജില്ലാ പ്രസിഡന്റ് അജിത്ത് കുമാര്‍, സജീവന് എടത്താടന്‍, ടോം കിരണന്‍, ഷിനു കോമ്പാറ, ഷിപ്സന് തൊമ്മാന, രാമന് എമ്പ്രാന്തിരി എന്നിവര്‍ പ്രസംഗിച്ചു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു