സര്‍വീസുകള്‍ പുനരാരംഭിക്കണം-ബസ് പാസഞ്ചേഴ്സ് അസോസിയേഷന്
എടതിരിഞ്ഞി: കൊടുങ്ങല്ലൂരില്‍ നിന്ന് മതിലകം, മൂന്നുപീടിക, ചെട്ടിയാല്‍, എടതിരിഞ്ഞി, വടക്കുമുറി, കാട്ടൂര്‍ വഴി തൃശൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക ബസ് സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ വലക്കുന്നു. ബസ് സര്‍വീസ് നിര്‍ത്തിയതോടെ ഈ യാത്രക്കാര്‍ ഇരിങ്ങാലക്കുടയില്‍ എത്തി തൃശൂരിലേക്ക് പോകേണ്ട അവസ്ഥയാണ്. ഉടന്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കല്ലേറ്റുംകര ബസ് സര്‍വീസുകള്‍ നിര്‍ത്തിയതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
കല്ലേറ്റുംകര: കൊടകരയില്‍ നിന്ന് പാറേക്കാട്ടുകര, പഞ്ഞപ്പിളളി വഴി ഇരിങ്ങാലക്കുടയിലേക്കുളള ബസ് സര്‍വീസുകള്‍ നിര്‍ത്തിയതില്‍ ഡിവൈഎഫ്ഐ പഞ്ഞപ്പിളളി യൂണിറ്റ് പ്രതിഷേധിച്ചു. ബസുകള്‍ ഉടന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. കെ.ഐ. അശ്വതി അധ്യക്ഷത വഹിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു