ഭിന്നശേഷിക്കാര്‍ക്കായി യുഡിഐഡി കാര്‍ഡ് രജിസ്ട്രേഷന് ക്യാമ്പ്
മാപ്രാണം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ല്യൂഎഫ് പൊറത്തിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഐഡി കാര്‍ഡ് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.എ. മണികണ്ഠന്, നഗരസഭ കൗണ്‍സിലറും ജനാധിപത്യ മഹിള അസോസിയേഷന് മേഖല ട്രഷററുമായ ലേഖ ഷാജന് എന്നിവര്‍ ചേര്‍ന്ന് കാര്‍ഡ് കൈമാറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തളിയക്കോണം സ്വദേശിയായ കൂട്ടുമാക്കല്‍ വീട്ടില്‍ കെ.പി. പ്രശാന്ത് കാര്‍ഡ് ഏറ്റുവാങ്ങി. ഭാവിയില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് ഹാജരാക്കേണ്ടി വരുന്ന പ്രധാന രേഖയാണ് യുഡിഐഡി കാര്‍ഡ്. ഭിന്നശേഷിക്കാരുടെ മുഴുവന്‍ ഔദ്യോഗിക രേഖകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ബന്ധിപ്പിച്ച് ചിത്രം പതിപ്പിച്ചതാണ് കാര്‍ഡ്. എന്നാല്‍ കാര്‍ഡിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാത്തവരെ ഈ ക്യാമ്പിലൂടെ ബോധവത്കരിക്കാന്‍ സാധിച്ചുവെന്ന് മേഖലാ സെക്രട്ടറി എം.ആര്. സുബ്രഹ്മണ്യന് പറഞ്ഞു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ഡിഎഡബ്ല്യൂഎഫ് മേഖല പ്രസിഡന്റ് എം.ആര്. അജിത്ത്കുമാര്‍, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു.